പ്രിന്റിങ്ങിനായി ചിലവഴിക്കുന്നത് വലിയ തുക; നിയമസഭ സമ്പൂര്‍ണ ഡിജിറ്റിലാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ഒരു വര്‍ഷത്തിനകം സംസ്ഥാന നിയമസഭ സമ്പൂര്‍ണ ഡിജിറ്റലായി മാറുമെന്ന് അറിയിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സഭയിലെ സാമാജികരുടെ ഇടപെടലുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സഭാ ടി.വി ആരംഭിക്കുമെന്നും, നിയമസഭയില്‍ പ്രിന്റ് ചെയ്ത് ഇറക്കുന്ന രേഖകള്‍ എത്രപേര്‍ വായിക്കുന്നുണ്ടെന്നത് ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാരേഖകളുടെ പ്രിന്റിങ്ങിനായി നിലവില്‍ ഭീമമായ തുക ചെലവാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റാനായുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ മുഴുനീള കഥാപാത്രങ്ങളായി നിയമസഭാസാമാജികരെ അവതരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരിപാടികള്‍ നിര്‍ത്താന്‍ റൂളിങ് നല്‍കണമെന്ന ആവശ്യം സഭയില്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച്
സഭയില്‍ ഗൗരവപരമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Top