തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് സുരക്ഷ ഒരുക്കാനായി പശ്ചിമ ബംഗാളില്‍ നിന്ന് കേന്ദ്രസേനയെ കേരളത്തില്‍ വിന്യസിക്കും. 3000 കേന്ദ്ര സേന അംഗങ്ങളാണ് സംസ്ഥാനത്ത് എത്തുക.
മെയ് 1 മുതല്‍ അഞ്ചാം തീയതി വരെയാണ് കേന്ദ്ര സേന അംഗങ്ങള്‍ കേരളത്തിലെത്തുന്നത്. ഇതിനായി എയര്‍ ഇന്ത്യാ വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കണ്ണൂരിലായിരിക്കും ഏറ്റവും കൂടുതല്‍ കേന്ദ്രസേന അംഗങ്ങളെ വിന്യസിക്കുക.