Kerala assembly election-CPM

delhi-election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യ വാരമോ അവസാനവാരമോ നടത്തണമെന്ന് സിപിഎം. തോമസ് ഐസക്കാണ് തിരഞ്ഞടെുപ്പ് കമ്മീഷന് മുമ്പാകെ ഇക്കാര്യം ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് മെയ് മാസത്തിലേക്ക് നീട്ടരുതെന്നും വിഷു ആഘോഷങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ തെരഞ്ഞെടുപ്പ് ഏപ്രില്‍ അവസാനമോ മെയ് ആദ്യ വാരമോ നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഏപ്രില്‍ അവസാനം തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. ഒറ്റഘട്ടമായിവേണം തിരഞ്ഞെടുപ്പു നടത്താനെന്നും ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളത്തിലെത്തി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോക്ടര്‍ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായും സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ ഇന്ന് ചര്‍ച്ച നടത്തും.

Top