ക്രിസ്തുവിന്റെ വീഞ്ഞു പോലെ ഇപ്പോഴത്തെ കള്ള് ! കെ ബാബുവിന്റെ പരാമര്‍ശത്തില്‍ ഇളകി നിയമസഭ

k babu

തിരുവനന്തപുരം: നിയമസഭയില്‍ ക്രിസ്തുവിനെ ചൊല്ലിയുള്ള കോണ്‍ഗ്രസ് നേതാവ് കെ ബാബു എംഎല്‍എയുടെ പരാമര്‍ശത്തില്‍ നിയമസഭയില്‍ ബഹളം. ക്രിസ്തു വെള്ളം വീഞ്ഞാക്കിയ പോലെയാണ് ഇപ്പോള്‍ കള്ള് എന്നായിരുന്നു പരാമര്‍ശം.

ഷാപ്പുകളിലെ കള്ളിന്റെ ഗുണ നിലവാരത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു കെ ബാബുവിന്റെ പരാമര്‍ശം. കെ.ബാബു പറഞ്ഞത് ശരിയായില്ലെന്ന് എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. ഇത് ഏറ്റു പിടിച്ചാണ് ഭരണ-പ്രതിപക്ഷ ബഹളം അരങ്ങേറിയത്.

അതേസമയം, ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ അലോട്ട്മെന്റ് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് ആകെ 91796 അപേക്ഷകള്‍ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ലഭ്യമായ സീറ്റുകളും പൊതു പെര്‍മിറ്റ് ക്വാട്ടയായി പരിവര്‍ത്തനം ചെയ്യുന്നതുമായി 1,22,384 സീറ്റ്, വോക്കഷണല്‍ ഹയര്‍ സെക്കന്ററി, പോളിടെക്നിക്ക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Top