ക്രിമിനല്‍ കേസുകളില്‍ നിന്നുള്ള പരിരക്ഷ നിയമസഭാംഗങ്ങള്‍ക്ക് പ്രത്യേകമായി ഇല്ലെന്ന് കോടതി

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയുടെ പൂര്‍ണ്ണരൂപം പുറത്ത്. ക്രിമിനല്‍ നിയമങ്ങളില്‍ നിന്നുള്ള പരിരക്ഷ നിയമസഭാംഗങ്ങള്‍ക്ക് പ്രത്യേകമായി ഇല്ലെന്ന് കോടതി. കേസില്‍ പ്രതികളായവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.

കോടതി നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് 74 പേജ് ദൈര്‍ഘ്യമുള്ള വിധിപ്രസ്താവമാണ് സുപ്രീം പുറത്തിറക്കിയുള്ളത്. കേസില്‍ നല്‍കിയ അപ്പീല്‍ തള്ളി എന്ന് വ്യക്തമാക്കിയ കോടതി ക്രിമിനല്‍ കേസുകളില്‍ നിയമസഭാംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും വ്യക്തമാക്കി.

നിയമസഭയിലെ കയ്യാങ്കളിയിലേക്ക് നീണ്ടത് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിലുള്ള പ്രതിഷേധമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Top