തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. പ്രതിപക്ഷ എം.എല്‍.എമാരുടെ സത്യാഗ്രഹ സമരം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നും സഭ സ്തംഭിപ്പിച്ചേക്കും.
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചര്‍ച്ച കൂടാതെയാണ് പല ബില്ലുകളും നിയമ സഭ പാസാക്കിയത്. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കാന്‍ വേണ്ടിയാണ് നിയമസഭ നംബര്‍ 27 മുതല്‍ ഇന്നു വരെ ചേരുന്നത്. കഴിഞ്ഞ 12 ദിവസം സഭ സമ്മേളിച്ചെങ്കിലും 4 ദിവസത്തില്‍ താഴെ മാത്രമാണ് സഭാ നടപടികള്‍ ഉണ്ടായത്.
ശബരിമല വിഷയം ഉന്നയിച്ച് മിക്ക ദിവസവും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു. പ്രതിപക്ഷ എം.എല്‍.എമാര്‍ സത്യാഗ്രഹം തുടരുന്ന സാഹചര്യത്തില്‍ ഇന്നും സഭാ നടപടികള്‍ സ്തംഭിക്കാനാണ് സാധ്യത.
സര്‍ക്കാരിനെതിരായ തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗവും ഇന്ന് ചേരുന്നുണ്ട്.