തിങ്കളാഴ്ചമുതല്‍ സംസ്ഥാനത്ത് ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ഓണക്കാലത്തെ തിരക്കിന്റെയും പശ്ചാത്തലത്തില്‍ തിങ്കളാഴ്ചമുതല്‍ ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തി. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ലെന്നും അറിയിച്ചിട്ടുണ്ട്.

നിയന്ത്രണം ഇങ്ങനെ

* 0,1,2,3 എന്നീ അക്കങ്ങളില്‍ അക്കൗണ്ടുകള്‍ അവസാനിക്കുന്നവര്‍ക്ക് രാവിലെ 10 മുതല്‍ 12 മണിവരെയാണ് സന്ദര്‍ശന സമയം.

* 4,5,6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് 12 മുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സന്ദര്‍ശന സമയം

* 8,9 എന്നീ അക്കങ്ങളില്‍ അക്കൗണ്ട് അവസാനിക്കുന്നവര്‍ക്ക് 2.30 മുതല്‍ വൈകിട്ട് നാലുമണി വരെ ബാങ്കുകളില്‍ എത്താം.

Top