തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഒരൊറ്റ ബാറും തുറക്കാന്‍ അനുവദിക്കരുതെന്ന് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ കര്‍ശന നിര്‍ദ്ദേശം.
ബാര്‍ കൗണ്ടര്‍ വഴി മദ്യവില്‍പ്പനയും അനുവദിക്കരുതെന്നും ഡപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്താനും നിര്‍ദ്ദേശം നല്‍കി.
അതേസമയം, ബാര്‍ കൗണ്ടര്‍ വഴി പാഴ്‌സല്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാറുടമകളുടെ അസോസിയേഷന്‍ രംഗത്തെത്തി. അവര്‍ സര്‍ക്കാരിന് കത്ത് നല്‍കി. നിലവിലെ അബ്കാരി നിയമം പാഴ്‌സല്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നില്ലാത്തതിനാലാണ് അസോസിയേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്.
വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 800 ബാര്‍ കൗണ്ടറുകളാണ് അടച്ച് പൂട്ടിയത്. എന്നാല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്‌ലെറ്റുകളും കള്ളു ഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.