പ്രതിസന്ധി വീണ്ടും രൂക്ഷം: ചര്‍ച്ചയ്ക്കില്ലെന്ന് ആര്‍.എസ്.എസ്; കോര്‍ കമ്മിറ്റി യോഗം മാറ്റി

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വീണ്ടും പ്രതിസന്ധി. നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് നാളെ ചേരാനിരുന്ന സംസ്ഥാന ബിജെപി കോര്‍ കമ്മിറ്റി യോഗം മാറ്റിവച്ചു.

സമവായ ചര്‍ച്ചകളിലൂടെ സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് വിളിച്ച യോഗമാണ് മാറ്റിവെച്ചത്.

ബിഎല്‍ സന്തോഷുമായി ചര്‍ച്ചയ്ക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം നിലപാട് എടുത്തതോടെയാണ് യോഗം മാറ്റിയതെന്നാണു സൂചന. വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിര്‍പ്പിന്റെ പ്രധാന കാരണമായത്.

സംസ്ഥാന അധ്യക്ഷനായ പി.എസ്. ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണറായി നിയമിച്ചതോടെ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ പ്രസിഡന്റിനെ കണ്ടെത്താനായിരുന്നു നാളെ യോഗം വിളിച്ചത്. എന്നാല്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

Top