സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ; ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

SREEDHARAN-AND-KUMMANAM

ന്യൂഡല്‍ഹി: ലോകസഭ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സമിതിയില്‍ കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണ്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. എന്നാല്‍ പത്തനംതിട്ടയിലും,തൃശ്ശൂരിലും അനിശ്ചിതത്വം തുടരുകയാണ്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്. പാലക്കാട് ശോഭാസുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി.കൃഷ്ണകുമാറിനെയാണ് മുരളീധരവിഭാഗത്തിന് താല്‍പര്യം.

അതേ സമയം ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. ഡല്‍ഹിയിൽ ചേരുന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. ആദ്യ ഘട്ടങ്ങളിലെ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

Top