ന്യൂഡല്‍ഹി: കേരളത്തിലെ സംഘടനാ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടഅ ഇക്കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും.
നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി വേദിയിലെത്തിയത്. ജെപി നദ്ദ പങ്കെടുക്കുന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. സംഘടനാ പ്രശ്‌നത്തില്‍ ദേശീയ അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് ശോഭ സുരേന്ദ്രന്‍ അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.