ചെന്നൈ: കേരളത്തിന്റെ സ്വന്തം സികെ വിനീത് കളിയുടെ അവസാന സെക്കന്റുകളില്‍ നേടിയ ഗോളിന്റെ കരുത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ചെന്നൈയിന്‍ എഫ്‌സിക്കെതിരെ സമനില.
മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ ഒന്നും നേടാത്തതിനെ തുടര്‍ന്ന് വിരസമായ കളിയുടെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. മത്സരത്തന്റെ 89-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്തിയ ചെന്നൈയിനു ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം തിരിച്ചടി നല്‍കി സമനില പിടിച്ചെടുക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ വിനീതിന്റെ തുടര്‍ച്ചയായ രണ്ടാം ഗോള്‍ കൂടിയാണിത്. ജയത്തിനു തുല്യമായ സമനിലയാണ് ബ്ലാസ്റ്റേഴ്‌സ് ഈ കളിയില്‍ കൈക്കലാക്കിയത്.
കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ കളിച്ച അതേ ടീമിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനെ മ്യുളെന്‍സ്റ്റീന്‍ നിലനിര്‍ത്തുകയായിരുന്നു.