കൊച്ചി: കളിച്ച് കളിച്ച് ആരാധകര്‍ വിക്കിപീഡിയ പേജിലും കേറികളിക്കുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. ആരാധകര്‍ ഇതിനുമുമ്പ് പല രീതിയിലുള്ള പ്രതിഷേധങ്ങളും നടത്തിയിട്ടുണ്ട് എങ്കിലും ഇങ്ങനൊന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ബ്ലാസ്റ്റേഴ്‌സിന്റെ വിക്കിപീഡിയ പേജില്‍ കയറിയ ആരാധകര്‍ ക്ലബ് സിഇഒ വരുണ്‍ ത്രിപുരനേനിയെ പുറത്താക്കുക, സ്പാനിഷ് കോച്ചിനെ കൊണ്ടു വരിക, പ്രൊഫഷണലാവുക എന്നിവങ്ങനെയുള്ള ആവശ്യങ്ങളാണ് പേജില്‍ ഉന്നയിച്ചിരിക്കുന്നത്.
വിക്കിപീഡിയ പേജില്‍ ക്ലബിന്റെ നിക്ക്‌നേയിം കുറിയ്ക്കാനുള്ള ഭാഗത്താണ് ഹാഷ്ടാഗുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള പ്രതിഷേധ വാചകങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കേരളാ ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനിയുടെ കച്ചവട താത്പര്യങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ മുന്‍പും നടന്നിട്ടുണ്ട്. തുടര്‍ച്ചയായി ഇംഗ്ലീഷ് കോച്ചുമാരെ പരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ക്കെതിരെയും ആരാധകര്‍ പ്രതിഷേധിച്ചിരുന്നു.