സോഷ്യല്‍ മീഡിയ ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി കേരള ബ്ലാസ്‌റ്റേഴ്സ് എഫ്.സി

കൊച്ചി: സോഷ്യല്‍ മീഡിയ ആരാധകരുടെ എണ്ണത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി കേരള ബ്ലാസ്‌റ്റേഴ്സ് എഫ്.സി.
ഏഷ്യയില്‍ അഞ്ചാമതാണ് ബ്ലാസ്റ്റേഴ്‌സിന്റെ റേറ്റിങ്. ലോകമെമ്പാടും കോവിഡ് 19 ഭീതിയില്‍ ഫുട്ബാള്‍ ലോകം നിശ്ചലമായപ്പോള്‍, ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോകത്തിലെ ഫുട്ബാള്‍ ക്ലബുകളില്‍ വെച്ചേറ്റവും കൂടുതല്‍ ‘ഇന്‍സ്റ്റഗ്രാം എന്‍ഗേജ്മന്റെ്‌സ്’ നേടിയതില്‍ രണ്ടാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്സ് കൈവരിച്ചത്.

3.68 ശതമാനമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റേറ്റിങ്. ലോകത്തിലെ മുന്‍നിര ഫുട്ബാള്‍ ക്ലബുകളായ എഫ്.സി ബാഴ്‌സലോണ (0.97%), ലിവര്‍പൂള്‍ എഫ്.സി (0.88%), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (0.57%) എന്നിവരൊക്കെത്തന്നെ ഇന്‍സ്റ്റഗ്രാം എന്‍ഗേജ്മന്റെില്‍ ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ പിന്നിലാണ്. ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ബെഞ്ച്മാര്‍ക്ക് പഠനമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Top