ബ്ലാസ്റ്റേഴ്‌സിന്റെ കഷ്ടകാലം തുടരുകയാണ്. നിരന്തരമയ മോശം പ്രകടനത്തിലൂടെ ആരാധകരോക്ഷം ഏറ്റുവാങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കോച്ചിനെ ഒഴിവാക്കിയിട്ടും പ്രഗല്‍ഭരായ കളിക്കാരെ ടീമില്‍ ചേര്‍ക്കാന്‍ നോക്കിയിട്ടും ആ കഷ്ടകാലം ഒഴിഞ്ഞു പോകുന്നില്ല. ഇപ്പോളിതാ കളിയിടെ കാര്യത്തില്‍ മാത്രമല്ല സാമ്പത്തികത്തിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സ് മോശം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
സാമ്പത്തികബാധ്യത കുറയ്ക്കാന്‍ സീനിയര്‍ താരങ്ങളെ മറ്റു ടീമുകള്‍ക്ക് കൈമാറാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്മെന്റ്. സന്ദേശ് ജിംഗന്‍ ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളെയും ഒഴിവാക്കുമെന്ന സൂചന തന്നെയാണ് ക്യാംപില്‍ നിന്നും ലഭിക്കുന്നത്. അതു കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ഞെട്ടിക്കുന്ന മറ്റൊരു വിവരം കൂടി ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ടീമിലെ പലര്‍ക്കും ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ലെന്നതാണ് അക്കൂട്ടത്തിലൊന്ന്.
പ്രതിഫലം കിട്ടാത്തത് കളിക്കാര്‍ക്കല്ല. ഫിസിയോ, ടെക്നിക്കല്‍ അനലിസ്റ്റ് തുടങ്ങിയവര്‍ക്കാണ് കഴിഞ്ഞ സീസണിലെ പോലും പ്രതിഫലം നല്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മടിക്കുന്നത്. ടീമിന്റെ ഫിസിയോ ആയിരുന്ന സ്റ്റീവ് ബ്രൗണ്‍ പ്രതിഫലം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ടീം വിട്ടിരുന്നു. അദ്ദേഹത്തിന് മാത്രമല്ല ബ്ലാസ്റ്റേഴ്സിന് വേണ്ടി കഷ്ടപ്പെട്ട മറ്റുള്ളവരുടെയും അവസ്ഥ ഇത് തന്നെയാണ്.