കൊച്ചി: ഐ.എസ്.എല്ലില്‍ തുടര്‍ച്ചയായി രണ്ടാം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ച് മുംബൈ സിറ്റി എഫ്.സി. 94ആം മിനുറ്റുവരെ ഒരു ഗോളിന് മുന്നില്‍ നിന്ന കേരള ബ്ലാസ്റ്റേഴ്സ് സമനിലയുടെ നിരാശ.മത്സരത്തിന്റെ 24ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍.ആവശ്യത്തിനു സമയമെടുത്ത് നര്‍സാരി തൊടുത്ത ബുള്ളറ്റ് ഷോട്ട് അമരീന്ദറിന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍. സ്‌കോര്‍ 1-0.
അവസാന മിനുറ്റുകളില്‍ മുംബൈ ആവേശത്തോടെ ആക്രമിക്കുകയായിരുന്നു. ഇതിന്റെ ഫലം ഇഞ്ചുറി ടൈമിലാണ് അവര്‍ ഗോളടിച്ചത്. 94ആം മിനുറ്റില്‍ പത്തൊമ്പതുകാരനായ പ്രഞ്ചല്‍ ഭൂമിജിന്റെ ലോങ് റേഞ്ചര്‍ി ബ്ലാസ്റ്റേഴ്സ് ഗോളി ധീരജിനേയും കീഴടക്കി ഗോളടിക്കുകയായിരുന്നു.1-1
ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്തയില്‍ എ.ടി.കെയെ തകര്‍ത്തുവിട്ട ആദ്യ ഇലവന്‍ അതേപടി നിലനിര്‍ത്തിയാണ് ഡേവിഡ് ജയിംസ് ടീമിനെ അണിനിരത്തിയത്. പ്രളയത്തില്‍ കേരളം നടുങ്ങിയപ്പോള്‍, രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് പ്രത്യേക ജഴ്സിയുമണിഞ്ഞായിരുന്നു ടീം കളിക്കാനിറങ്ങിയത്. ജഴ്സിയുടെ മുന്‍വശത്ത് മത്സ്യത്തൊഴിലാളികളുടേയും ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.