കൊച്ചി: പരിശീലകന്‍ ഡേവിഡ് ജെയിംസിനെ പുറത്താക്കി തോല്‍വിയുടെ മാനക്കേട് ഒഴിവാക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് പുതിയ നീക്കങ്ങളിലേക്ക്. കളിക്കാരുടെ പോരായ്മയെക്കുറിച്ചുള്ള ആരാധകരുടെ പരാതി പരിഹരിക്കുവാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സിപ്പോള്‍.
ആരാകധരോക്ഷം പരിഹരിക്കുവാനായി യുവ സൂപ്പര്‍ താരം നോന്‍ങ്ഡംബ നയോറമിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെടുത്തിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 18കാരനായ നയോറം രണ്ടര വര്‍ഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്‌സില്‍ എത്തിയിരിക്കുന്നത്. ജീക്‌സണ്‍ സിങ്, ധീരജ് സിങ്, ഋഷി ദത്ത് എന്നീ ഇന്ത്യന്‍ അണ്ടര്‍ 17 യുവ നിരയില്‍ ഉണ്ടായിരുന്ന താരങ്ങളെ നേരത്തെ ടീമില്‍ എത്തിച്ചിരുന്നു. ഭാവിയിലേക്കുള്ള ഒരുക്കമായാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ നീക്കത്തെ ഫുട്‌ബോള്‍ പണ്ഡിതര്‍ വിലയിരുത്തുന്നത്.
It's official now! Let's welcome the newest addition to our squad – Nongdamba Naorem!#KeralaBlasters pic.twitter.com/vTHmmajWOv
— Kerala Blasters FC (@KeralaBlasters) December 24, 2018
ഇപ്പോള്‍ ഐ ലീഗ് ചാമ്പ്യന്മാരായ മിനേര്‍വ പഞ്ചാബിന്റെ ഭാഗമാണ് നയോറം. കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ താരത്തെ വിടാന്‍ മിനേര്‍വ സമ്മതിക്കുകയായിരുന്നു. ജനുവരി ആദ്യ വാരം താരം കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ എത്തും. കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ ആരോസിനായാണ് താരം കളിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ദേശീയ ലീഗ് കണ്ട മികച്ച ഗോളിന്റെ ഉടമയും നയോറം ആണ്.