കൊച്ചി: ഇന്ത്യന്‍ രാജ്യാന്തര പ്രീ സീസണ്‍ ടൂര്‍ണമെന്റ് ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് ഫുട്‌ബോളില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയന്‍ ടീം മെല്‍ബണ്‍ സിറ്റി എഫ്.സി. കൊച്ചിയിലെത്തി. വെള്ളിയാഴ്ച വൈകുന്നേരം പനമ്പിള്ളി നഗര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം പരിശീലനത്തിനിറങ്ങും.
24-ന് കേരള ബ്ലാസ്റ്റേഴ്‌സുമായും 27-ന് ജിറോണ എഫ്.സി.യുമായാണ് മെല്‍ബണ്‍ സിറ്റി ടീമിന്റെ കളികള്‍.
മികച്ച പ്രതീക്ഷകളോടെയാണ് ഇന്ത്യയിലെ ടൂര്‍ണമെന്റിനെത്തിയതെന്ന് സിറ്റി ടീം കോച്ച് വാറന്‍ ജോയ്‌സ് പറഞ്ഞു.
”ഇന്ത്യയിലേക്കുള്ള യാത്ര ഏറെ പ്രതീക്ഷയോടെയാണ് ടീം കാത്തിരുന്നത്. പരിചയസമ്ബത്തിനും യുവത്വത്തിനും ഒരുപോലെ പ്രാമുഖ്യമുള്ള ടീമിനെയാണ് ടൂര്‍ണമെന്റിനായി ഒരുക്കിയിരിക്കുന്നത്. ടീമിലേക്ക് പുതുതായി എത്തിയ മൈക്കല്‍ ഹാലോരന്‍, റിലി മക്ഗ്രീ, ലക്ലാന്‍ വെയ്ല്‍സ് എന്നിവര്‍ക്കൊപ്പം ഒരുപറ്റം അക്കാദമി യുവതാരങ്ങളും ആവേശത്തോടെയാണ് ടൂര്‍ണമെന്റിനെ കാത്തിരിക്കുന്നത്. സ്പാനിഷ് ടീമായ ജിറോണയും ആതിഥേയരായ ബ്ലാസ്റ്റേഴ്‌സും മികച്ച കളി പുറത്തെടുക്കുമ്‌ബോള്‍ ഞങ്ങള്‍ക്കും ഏറെ ചെയ്യാനാകുമെന്നാണ് കരുതുന്നത്.” ജോയ്‌സ് പറഞ്ഞു.