തിരുവനന്തപുരം: സംസ്ഥാന ബജറ്റ് രേഖ ചോര്‍ന്നെന്ന് പ്രതിപക്ഷം.
പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു.പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപോയി.
ബജറ്റവതരണം തടസ്സപ്പെട്ടെങ്കിലും പിന്നീട് പുനരാരംഭിച്ചു.
സാമൂഹ്യമാധ്യമങ്ങളില്‍ ബജറ്റ് വന്നെന്നും പ്രതിപക്ഷം ആരോപിച്ചു.
ബജറ്റ് ചോര്‍ന്നത് ധനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.ധനമന്ത്രിക്ക് ചോര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ചെന്നിത്തല അറിയിച്ചു.മീഡിയാ റൂമില്‍ പ്രതിപക്ഷത്തിന്റെ സമാന്തര ബജറ്റ് അവതരണം നടത്തി.
എന്നാല്‍ ആവശ്യമായ പരിശോധന നടത്തുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
അതേസമയം പ്രധാനപ്പെട്ട ഭാഗങ്ങള്‍ ചുരുക്കി നല്‍കാറുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് സഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് പുറത്തു പോയിട്ടില്ലെന്നും ബജറ്റ് ചോര്‍ന്നത് ഗൗരവതരമുള്ളതെന്നും ധനമന്ത്രി പറഞ്ഞു