തിരുവനന്തപുരം: ഈ വര്‍ഷം ഒക്ടോബറോടെ സിഎഫ്എല്‍ ഫിലമെന്റ് വിളക്കുകളുടെ വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
”തെരുവുവിളക്കുകളും സര്‍ക്കാര്‍ ഓഫീസുകളിലെ എല്ലാ വിളക്കുകളും സിഎഫ്എല്ലിലേക്ക് മാറും. ഈ വര്‍ഷം കേരളത്തില്‍ സിഎഫ്എല്‍ ഫിലമെന്റ് വിളക്കുകളുടെ വില്‍പന നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പാക്കും.
ഊര്‍ജമിതവ്യയത്തിന് വേണ്ടി സീറോ ഫിലമെന്റ് വിളക്കുകളെപ്പോലുള്ളവക്ക് സഹായം നല്‍കും”, എന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. കേരളത്തില്‍ നേരത്തേ തന്നെ എല്‍ഇഡി വിളക്കുകളുടെ വില്‍പന കൂടുകയും സിഎഫ്എല്‍ ബള്‍ബുകള്‍ വില്‍ക്കുന്നത് കുറയും ചെയ്തിരുന്നതാണ്.
വിലക്കുറവും വൈദ്യുതിച്ചെലവ് കുറയ്ക്കാനും വെളിച്ചം കിട്ടുന്നതിനും എല്‍ഇഡി വിളക്കുകളുടെ സൗകര്യപ്രദമാണ്. ഒരു സിഎഫ്എല്‍ ബള്‍ബ് ശരാശരി 6000 മണിക്കൂര്‍ കത്തുമെങ്കില്‍ എല്‍ഇഡി ബള്‍ബ് അതിന്റെ അഞ്ചിരട്ടി സമയം കത്തും.
ഇതോടെ സംസ്ഥാനത്ത് ഊര്‍ജമേഖലയില്‍ ലാഭം കൊയ്യാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. 14 ലക്ഷം കുടുംബങ്ങള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് തോമസ് ഐസക് വ്യക്തമാക്കി. സമ്പൂര്‍ണ വൈദ്യുതീകരണം എന്ന ലക്ഷ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തി.