ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കി സംസ്ഥാന ബജറ്റ്; കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ക്ഷേമ പദ്ധതികള്‍ക്ക് മുന്‍ തൂക്കം നല്‍കുന്നതാണ്. എല്ലാം ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രൂപ വര്‍ധിപ്പിച്ച്, 1300 രൂപയായി ഉയര്‍ത്തി. ക്ഷേമ പെന്‍ഷനുകള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 9311 കോടിയില്‍ നിന്ന് 22000 കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്.

ദുരിതാശ്വാസനിധിയില്‍ നിന്ന് നാലു വര്‍ഷംകൊണ്ട് 1216 കോടി ചിലവഴിച്ചുവെന്നും പ്രളയ ദുരിതാശ്വസത്തിന് 2211 കോടി രൂപയിലധികം നല്‍കി എന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകള്‍, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ തുടങ്ങിയ നയങ്ങള്‍ക്കെതിരെ പരാമര്‍ശം ധനമന്ത്രി രൂക്ഷ വിമര്‍ശനം നടത്തി. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റുകളും വെട്ടിക്കുറച്ചുവെന്നും കേന്ദ്ര വിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായിയെന്നും ധനമന്ത്രി ആരോപിച്ചു. സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top