തിരുവനന്തപുരം: ജനുവരിയില്‍ നടക്കാനിരുന്ന സംസ്ഥാന ബജറ്റ് മാറ്റിവച്ചു. അവതരണം ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ നടക്കും.
നോട്ട് റദ്ദാക്കല്‍ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ബജറ്റ് മാറ്റിവയ്ക്കാന്‍ കാരണമെന്നും,ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
പണം അക്കൗണ്ടുകളില്‍ നല്‍കും, ബാങ്കില്‍ നിന്ന് നോട്ടായി ലഭിക്കുമോ എന്നറിയില്ല. നോട്ടു ലഭ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ധനമന്ത്രി അറിയിച്ചു
അതേസമയം, സംസ്ഥാനം ഗുരുതര നോട്ടുക്ഷാമം നേരിടുകയാണ്, ബാങ്കുകളില്‍ ക്രമസമാധാന പ്രശ്‌നത്തിന് സാധ്യതയുള്ളതിനാല്‍ സുരക്ഷ ഉറപ്പാക്കണം,പുതുവര്‍ഷത്തിലെ ആദ്യ പത്തുദിവസം നിര്‍ണായകമാണെന്നും ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ. എം.ഏബ്രഹാം സര്‍ക്കാരിന് രഹസ്യറിപ്പോര്‍ട്ട് നല്‍കി.
എന്നാല്‍ ആവശ്യപ്പെടുന്നത്ര പണം നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.