Kerala budget

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച അഞ്ചാം ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നല്‍. റോഡ് വികസനത്തിനും പാലങ്ങളുടെ നിര്‍മ്മാണത്തിനും 1206 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക നീക്കിവെച്ചിരിക്കുന്നതും ഈയിനത്തിലാണ്. സംസ്ഥാന ഹൈവേ വികസനത്തിന് 25 കോടി രൂപ ചെലവഴിക്കും.

കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖ പദ്ധതിക്കുമായി 2506 കോടി രൂപ മാറ്റി വയ്ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമല മാസ്റ്റര്‍ പ്‌ളാനിന് 40 കോടി രൂപയും മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് 100 കോടി രൂപ വകയിരുത്തുന്നതായും അദ്ദേഹം ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

മറ്റു പ്രഖ്യാപനങ്ങള്‍:

*പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കും
*ശിവഗിരിയിൽ ശ്രീനാരായണ മ്യൂസിയം
*ഹജ്ജ് കമ്മിറ്റിക്കുള്ള ഗ്രാൻഡ് 1.5 കോടിയായി ഉയർത്തും വര്ധിപ്പിക്കും
*സാംസ്‌കാരിക വകുപ്പിന് 91.22 കോടി
*കൊച്ചി ബിനാലേക്ക് 7.5 കോടി രൂപ
*ടൂറിസം രംഗത്ത് 24 പുതിയ പദ്ധതികള്‍. 390.57 കോടി
*കോട്ടയം കോടിമത മൊബിലിറ്റി ഹബിന് 5 കോടി
*എയര്‍കേരള പദ്ധതി ആരംഭിക്കാന്‍ 10 കോടി
*കാസര്‍ഗോഡ് ജില്ലയില്‍ സോളാര്‍ പാര്‍ക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കും
*കെ.എസ്.ആ.ര്‍ടി.സിക്ക് സി.എ.ന്‍ജി ബസുകള്‍
*ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഫ്‌ലൈഓവറുകള്‍
*തൃപ്പൂണിത്തുറ-വൈക്കം റോഡ് നാലുവരിയാക്കും
*ശബരിമലകളമശേരി റോഡിന് 25കോടി
*കൊച്ചി അറ്റ്‌ലാന്റിസില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കും
*പാലാ-ഏറ്റുമാനൂര്‍ പാത നാലുവരിയാക്കും
*ഐടി വികസനത്തിന് 458.82 കോടി രൂപ
*ആലുവയില്‍ പെരിയാര്‍ റെയില്‍വേ മേല്‍പാലത്തിന് 30 കോടി
*കെ.എസ്ടി.പി രണ്ടാം ഘട്ടത്തിന് 522.97 കോടി
*ജില്ലാ റോഡുകളുടെ വികസനത്തിന് 75 കോടി
*ആറ്റിങ്ങലില്‍ ഭൂമി ഏറ്റെടുക്കാതെ റോഡിന് വീതി കൂട്ടും
*സീപോര്‍ട്ട്എയര്‍പോര്‍ട്ട് റോഡ് മൂന്നാം ഘട്ടം ഈ വര്‍ഷം. സ്ഥലമേറ്റെടുക്കല്‍ 100 കോടി
*റോഡ് നിര്‍മാണത്തിന് 1206.1 കോടി
*ചെല്ലാനത്ത് മത്സ്യബന്ധന തുറമുഖത്തിന് 10 കോടി
*കടല്‍ വഴിയുള്ള ചരക്കുനീക്കത്തിന് സാഗര്‍മാല പദ്ധതി
*മലയോര വികസനത്തിന് 130 കോടിയുടെ പദ്ധതി
*കപ്പല്‍ ഗതാഗതത്തിന് തുറമുഖ വികസനത്തിന് 76.5 കോടി
*അങ്കമാലിയില്‍ തുണിഫാക്ടറി ആരംഭിക്കും. 3000 കോടി രൂപ വകയിരുത്തി
*1000 സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് 25 കോടി
*അടുത്തവര്‍ഷം 1000 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാന്‍ 25 കോടി രൂപ
*യുവസംരംഭകര്‍ക്ക് 12 കോടി രൂപ നല്‍കും
*തിരുവനന്തപുരം നോളജ് സിറ്റിക്ക് ടോക്കണ്‍തുക വകയിരുത്തി
*കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞത്തിനുമായി 2506 കോടി രൂപ
*മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി
*തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം
*മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി
*ശബരിമല മാസ്റ്റര്‍ പ്‌ളാനിന് 40 കോടി
*വയനാട് പാക്കേജിന് 47 കോടി, കാസര്‍കോട് പാക്കേജിന് 87 കോടി
*ഗ്രാമവികസനത്തിന് 4507 കോടി
*കിലോയ്ക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ 26 കോടി
*മത്സ്യമേഖലയ്ക്ക് 169 കോടി
*കാര്‍ഷിക മേഖലയ്ക്ക് 764കോടി രൂപ
*റബ്ബര്‍ കിലോയ്ക്ക് 150 രൂപയ്ക്ക് സംഭരിക്കും
*സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി
*റവന്യൂ ചെലവ് 99,990കോടി
*പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84,092 കോടി
*റവന്യൂകമ്മി 9897 കോടി
*പദ്ധതിച്ചെലവ് 23,583 കോടി
*മൂലധനച്ചെലവ് 9572 കോടി രൂപ
*നീതി ആയോഗിന് ദിശാബോധം നഷ്ടപ്പെട്ടു
*നാളികേര വികസനത്തിന് 45 കോടി
*24,000 കോടിയുടെ വാര്‍ഷിക പദ്ധതി നടപ്പാക്കും

Top