കേരള ചിക്കന്‍ പദ്ധതി ; കിലോക്ക് 20 രൂപ വരെ കുറവ്

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ലഭ്യമാക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് വിപണിയില്‍ മികച്ച പ്രതികരണം. കിലോക്ക് 20 രൂപ വരെയാണ് കുറവ്.

പൊതുവിപണിയില്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 160 രൂപയും കോഴിക്ക് 110 രൂപയുമാണ് നിരക്ക്. എന്നാല്‍, കേരള ചിക്കന്‍ പദ്ധതിയില്‍ കോഴിക്ക് കിലോയ്ക്ക് 87 രൂപയും ഇറച്ചിക്ക് 140 രൂപയുമാണ് നിരക്ക്. കിലോയ്ക്ക് 20 രൂപയുടെ കുറവ് വന്നതോടെ പദ്ധതിക്ക് വിപണിയില്‍ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.

Top