സംസ്ഥാനത്തെ പാല്‍ക്ഷാമം പരിഹരിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ പാല്‍ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ അടിയന്തര പരിഹാരം തേടി. പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി പിണറായി വിജയന് ഉറപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ഉദ്യോഗതലത്തില്‍ അടിയന്തര പ്രാധാന്യത്തോടെ തുടര്‍ന്നുള്ള നീക്കങ്ങള്‍ നടക്കും. തമിഴ്‌നാടിന്റെ സഹായത്തോടെ കേരളത്തില്‍ ആവശ്യക്കാര്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.