‘മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശങ്ങളില്ല’ ; പൊലീസ് നടപടിയെ പിന്തുണച്ച് ചീഫ് സെക്രട്ടറി

tom-jose

തിരുവവന്തപുരം : മാവായിസ്റ്റുകള്‍ക്കെതിരായ പൊലീസ് നടപടി ന്യായീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്.

മാവോയിസ്റ്റുകള്‍ക്കെതിരെ നടക്കുന്നത് യുദ്ധമാണ്, മാവോയിസ്റ്റുകളെ കൊന്നില്ലെങ്കില്‍ ജനങ്ങള്‍ കൊല്ലപ്പെടും എന്നതാണ് സ്ഥിതി. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം അവകാശപ്പെടാനാകില്ല. പൗരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളില്‍ നിന്ന് പൊലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി അവകാശപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യങ്ങള്‍ പറയുന്നത്. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍തന്നെയാണെന്നും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറുകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാല്‍ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

അട്ടപ്പാടിയിലെ മാവോയിസ്റ്റുകളുടെ കൊലപാതകം വലിയ വിവാദമായതിനിടെയാണ് പൊലീസ് നടപടിയെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി രംഗത്തെത്തിയത്.

Top