തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിന് മദ്യവില്‍പന പൊടിപൊടിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടിയുടെ കൂടുതല്‍ കച്ചവടമാണ് ഇത്തവണ നടന്നത്.
ക്രിസ്മസ് തലേന്ന് മാത്രം ബെവ്കോ വിറ്റത് 65 കോടി രൂപയുടെ മദ്യമാണ്. റെക്കോര്‍ഡ് മദ്യവില്‍പനയാണിത്.
ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയത് തിരുവനന്തപുരത്താണ്. പവര്‍ ഹൗസിലെ ബെവ്കോ ഔട്ട്ലെറ്റില്‍ വിറ്റത് 73.54 ലക്ഷം രൂപയുടെ മദ്യമാണ്. വെയര്‍ഹൗസില്‍ നിന്ന് പോയത് 90 കോടിയുടെ മദ്യമാണ്.
ചാലക്കുടിയില്‍ 70.72 ലക്ഷം രൂപയുടേയും ഇരിങ്ങാലക്കുടയില്‍ 63.60 ലക്ഷം രൂപയുടേയും വില്‍പന നടന്നു.