തിരുവനന്തപുരം: കൊവിഡിന് ഇടയിലും കിഫ്ബി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് കിഫ്ബി പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയ മുഖ്യമന്ത്രി 474 കോടിയുടെ പ്രധാന പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ക്രമീകരണങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി കിഫ്ബിയെ അറിയിച്ചു. ഇതിനായി ഭൂമി ഏറ്റെടുക്കലിന് വേഗത കൂട്ടും.
അന്‍പത് കോടിക്ക് മുകളിലുള്ള പദ്ധതികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ അസി. ചീഫ് സെക്രട്ടറി തലത്തില്‍ വിലയിരുത്തും.100 കോടിക്ക് മുകളിലുള്ള പദ്ധതികളുടെ മേല്‍നോട്ടത്തിനായി കണ്‍സള്‍ട്ടന്‍സിയെ നിയമിക്കുന്നതും ആലോചനയിലാണ്. കുണ്ടന്നൂര്‍, വൈറ്റില, എടപ്പാള്‍ ഫ്‌ലൈ ഓവറുകള്‍ അടക്കം 125 പദ്ധതികള്‍ ഡിസംബറോടെ പൂര്‍ത്തികരിക്കാനാണ് കിഫ്ബിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.