തിരുവനന്തപുരം: കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ പദ്ധതിയുടെ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. അതേസമയം, വായ്പകളുടെ കടബാധ്യതയില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര റയില്‍വെ മന്ത്രി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ കെ-റെയില്‍ പദ്ധതിക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പദ്ധതി നടപ്പാക്കിയാല്‍ പതിനായിരക്കണക്കിന് ആളുകള്‍ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് കെ റെയില്‍ പദ്ധതിയില്‍ നിക്ഷിപ്ത താത്പര്യമാണ്. പദ്ധതിക്ക് പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നും ആരോപിച്ചു.