തിരുവനന്തപുരം: ശാസ്ത്ര സാങ്കേതികവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ശാക്തീകരണം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ഫോണും, കെ റെയിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രാവബോധം വളര്‍ത്തേണ്ടത് ഓരോ ആളുടെയും ഉത്തരവാദിത്വമാണ്, ശാസ്ത്രത്തിന്റെ ജനകീയവല്‍കരണമാണ് കാലത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 34-ാമത് കേരള ശാസത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്ര
തിരുവനന്തപുരത്താണ് ഇത്തവണ കേരള ശാസ്ത്ര കോണ്‍ഗ്രസ്. മാര്‍ ഇവാനിയോസ് കോളേജാണ് പ്രധാന വേദി. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയ്ക്കായി ശാസ്ത്രവും സാങ്കേതികതയും നൂതനാശയങ്ങളും എന്നതാണ് ഇത്തവണത്തെ പ്രമേയം.
കാലാവസ്ഥ വ്യതിയാനം സംസ്ഥാനം നേരിടുന്ന വലിയ പ്രശ്‌നമാണെന്നും ഇതില്‍ ഗൗരവപൂര്‍ണ്ണമായ ഗവേഷണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നടപടികള്‍ എടുത്തിട്ടുണ്ട്.
പ്രകൃതി സൗഹൃദപരവും സുസ്ഥിരവുമാണ് പദ്ധതികളെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം.ഇതിനുദാഹരണമായാണ് കെ റെയിലിനെയും കെ ഫോണിനെയും മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ജോലിക്കായി സംസ്ഥാനം വിട്ടു പോകുന്ന സാഹചര്യം ഒഴിക്കാണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനായി 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും കൂട്ടിച്ചേര്‍ത്തു.