തിരുവനന്തപുരം: കോവിഡ് മഹാമാരി കനത്ത നാശം വിതച്ച അമേരിക്കയിലും കാനഡയിലുമുള്ള പ്രവാസികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 23 ന് അഭിസംബോധന ചെയ്യും. ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്കാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്. കോവിഡുമായി ബന്ധപ്പെട്ട് പ്രവാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും.
വീഡിയോ കോണ്‍ഫറന്‍സിന് മുന്നോടിയായി അമേരിക്കയിലെ ലോക കേരള സഭാ അംഗങ്ങളുടെ യോഗം നോര്‍ക്ക ഡയറക്ടര്‍ ഡോ. അനിരുദ്ധന്‍ വിളിച്ചുചേര്‍ത്തിരുന്നു. ലോക കേരള സഭയിലെ അമേരിക്കയിലെയും കാനഡയിലെയും പ്രതിനിധികള്‍ പങ്കെടുത്ത ആദ്യ യോഗം കൂടിയായിരുന്നു അത്.
ലോകകേരളസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിക്ക് നോര്‍ക്കയുടെ അമേരിക്ക, കാനഡ ടാസ്‌ക് ഫോഴ്‌സുകള്‍, അമേരിക്കയിലെ മലയാളിസംഘടനകളായ ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, എകെഎംജി, നൈന, വേള്‍ഡ് മലയാളി ഫെഡറേഷന്‍, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്തോ അമേരിക്കന്‍ പ്രസ് ക്ലബ് എന്നിവയുടെ പിന്തുണയുണ്ട്.
വന്ദേഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കുക, ഒസിഐ കാര്‍ഡുള്ള കുട്ടികള്‍ക്ക് ഇന്ത്യന്‍ പൗരന്മാരായ മാതാപിതാക്കളോടൊപ്പം യാത്രാനുമതി നല്‍കുക എന്നിവയടക്കം നിരവധി ആവശ്യങ്ങള്‍ മലയാളികള്‍ക്കുണ്ട്. ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് സമ്മര്‍ദ്ദം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് അമേരിക്കയിലെ മലയാളി സമൂഹം.