മുഹമ്മ : ആശങ്ക പടർത്തി വീയപുരത്തും മുഹമ്മയിലും വളർത്തുപൂച്ചകൾ വ്യാപകമായി ചത്തൊടുങ്ങുന്നു. രണ്ടിടത്തുമായി 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. വീയപുരം പാളയത്തിൽ കോളനിയിലെ വിവിധ വീടുകളിലായി അഞ്ചിലേറെ പൂച്ചകൾ, ദാറുസ്സലാമിൽ എം.എം.നിസാറിന്റെ 2 പൂച്ചകൾ, കറുകത്തകിടിയിൽ ഷാനവാസിന്റെ ഒരു പൂച്ച, മുഹമ്മ ഒന്നാംവാർഡിൽ ചാരമംഗലം മുല്ലശേരിൽ സൗമ്യന്റെ വീട്ടിലെ 4 പൂച്ചകൾ എന്നിവയാണ് ചത്തത്.
ചത്തു വീഴുന്നതിന് മുൻപ് പൂച്ചകളുടെ കണ്ണുകൾ ചുവക്കുകയും കൺപോളകൾ വിണ്ടു കീറുകയും ചെയ്തെന്ന് ഉടമകൾ പറയുന്നു. പൂച്ചകളിൽ ചില പ്രത്യേക സീസണുകളിൽ കണ്ടുവരുന്ന ഒരു പ്രത്യേകതരം വൈറസ് രോഗമാണിതെന്ന് മുഹമ്മയിലെ വെറ്ററിനറി സർജൻ ഡോ.സുരേഷ് പി.പണിക്കർ പറഞ്ഞു.