തിരുവനന്തപുരം: രാജ്യസഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ മുറുകുന്ന സാഹചര്യത്തില്‍ നിലപാട് അറിയിച്ച് ഷാനിമോള്‍ ഉസ്മാന്. വിഷയത്തില്‍ തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചത്തെ രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവയ്ക്കണമെന്നും നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാന്‍ വിളിച്ച യോഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി.