തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ല; പ്രതികരിച്ച് പിജെ ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസിലെ പുതിയ നിയമനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് പിജെ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്നും കത്ത് കൊടുത്തുവെന്ന് പറയുന്നവര്‍ ആ കത്ത് പുറത്ത് കൊണ്ടുവരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയെ തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി പറഞ്ഞിരുന്നു. കെ.എം മാണി പടുത്തുയര്‍ത്തിയ പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കുമെന്നും പാര്‍ട്ടി ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടത് സംസ്ഥാന സമിതിയാണെന്നും ഇത്തരത്തില്‍ ജനാധിപത്യ രീതിയിലാണ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്നും ജോസ് കെ. മാണി വ്യക്തമാക്കുകയും ചെയ്തിരുന്നു.

തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കും. ചില കേന്ദ്രങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കത്ത് നല്‍കിയെന്ന് പറയുന്നവര്‍ അത് കാണിക്കുന്നില്ല. സ്പീക്കര്‍ക്ക് നല്‍കിയ കത്തുകള്‍ ഞങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്, ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Top