പി.ജെ. ജോസഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് ജോസ് കെ. മാണി വിഭാഗം

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ നില നില്‍ക്കുന്ന തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ വഴിമുട്ടുകയാണ്. പി.ജെ. ജോസഫിനെതിരെ ജോസ് കെ. മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

ജോസ് കെ. മാണി, നിയുക്ത എംപി തോമസ് ചാഴിക്കാടന്‍, എംഎല്‍എമാരായ റോഷി അഗസ്റ്റിന്‍. എന്‍. ജയരാജ് എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. നിലവില്‍ വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ. ജോസഫിന് ചെയര്‍മാനായി പ്രവര്‍ത്തിക്കാന്‍ അധികാരമില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, ജോസ് കെ. മാണി വിഭാഗം നടത്തുന്ന നീക്കം പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാമെന്നാണ് സൂചന.

Top