കോട്ടയം: കഴിഞ്ഞ ദിവസം മഹിള കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച ലതിക സുഭാഷിനെ അനുനയിപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ അവരുടെ വീട്ടിലെത്തി. ഏറ്റുമാനൂര്‍ സ്ഥാനാര്‍ഥിയായ പ്രിന്‍സ് ലൂക്കോസ്, മോന്‍സ് ജോസഫ് തുടങ്ങിയവരാണ് ലതികയെ വീട്ടിലെത്തി കണ്ടത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തരുതെന്ന് ലതികയോട് പ്രിന്‍സ് അഭ്യര്‍ഥിച്ചു.
എന്നാല്‍, താമസിച്ചുപോയെന്നും ക്ഷമിക്കണമെന്നും പ്രിന്‍സിനോട് ലതിക പറഞ്ഞു. താനൊരു രാഷ്ട്രീയക്കാര്‍ക്കും അപ്രാപ്യയല്ല. ഒരുപാട് കടബാധ്യതയുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരാണ് എല്ലാം. നേതാക്കളെക്കാളും പിന്തുണയേകുന്നവരാണ് അവര്‍. കോണ്‍ഗ്രസുമായി അനുനയ നീക്കം ഇനിയില്ലെന്നും ലതിക വ്യക്തമാക്കി.