അഭിഭാഷകന്റെ നാക്കുപിഴ; പരാമര്‍ശം വിവാദമാക്കേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം

കോട്ടയം: കെ.എം മാണി അഴിമതിക്കാരനെന്ന പരാമര്‍ശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സുപ്രീംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നും പാര്‍ട്ടി വിലയിരുത്തി.

വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Top