കോട്ടയം: മുന്നണിയില്‍ നിന്ന് പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി എംപി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ പേരില്‍ ഇല്ലാത്ത ധാരണ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു. യു.ഡി.എഫ്. തീരുമാനം വന്നതിന് പിന്നാലെ കോട്ടയത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്ത കെ.എം. മാണിയെയാണ് യുഡിഎഫ് പുറത്താക്കിയത്. 38 വര്‍ഷങ്ങള്‍ യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ച കെ.എം.മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞതെന്നും ജോസ് കെ.മാണി വ്യക്തമാക്കി.
പാലാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ജോസഫ് വിഭാഗം ശ്രമിച്ചു. ഇതിനെതിരേ യുഡിഎഫിന് പരാതി നല്‍കി. എന്നാല്‍ പരാതി യുഡിഎഫ് അവഗണിച്ചു. ഇക്കാര്യത്തില്‍ യുഡിഎഫ് യാതൊരു ചര്‍ച്ചയോ നടപടിയോ എടുത്തില്ലെന്നും ജോസ് കെ മാണി ആരോപിച്ചു.