പാല: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ. ജോസ്. കെ മാണി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയെന്ന് സൂചന. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി കൊണ്ട് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതുവായു ള്ള അഭിപ്രായം.
രാജ്യസഭാംഗത്വം രാജി വെച്ച് മത്സരത്തിനിറങ്ങിയാല്‍ ആ സീറ്റ് എല്‍ഡിഎഫിന് ലഭിക്കുന്ന സാഹചര്യമുണ്ടാകും ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കണമെന്നും അഭിപ്രായമുണ്ട്.
കെ എം മാണിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വേണമെന്ന ആവശ്യമുള്ളതിനാല്‍ നിഷ ജോസ് കെ മാണി തന്നെയാകും സ്ഥാനാര്‍ത്ഥി. പാലായില്‍ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ അവതരിപ്പിക്കാവുന്ന മുഖങ്ങള്‍ വേറെയില്ലെന്നതും നിഷയ്ക്ക് സാധ്യത വര്‍ധിപ്പിക്കുന്നു.