കൊച്ചി: അന്തരിച്ച മുന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെഎം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണവുമായി പി.സി ജോര്‍ജ്ജ് രംഗത്ത്.
മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടാല്‍ അത് മനസിലാക്കാമെന്നും മാണി അത്യാഹിത നിലയില്‍ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നെന്നും പി.സി ജോര്‍ജ്ജ് ആരോപിച്ചു.
ചേര്‍ത്തലയില്‍ എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പിസി ജോര്‍ജ്ജ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. യോഗത്തില്‍ തനിക്ക് പ്രത്യേകം ആവശ്യങ്ങള്‍ ഒന്നും പറയാനില്ലെന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.