തൊടുപുഴ: ജോസ് കെ. മാണി നടത്തുന്ന കേരള യാത്രയ്‌ക്കെതിരെ തനിക്ക് പരാതിയില്ലെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്.
താന്‍ പറഞ്ഞത് ചിലര്‍ക്ക് പരാതിയുണ്ടെന്നാണെന്നും ഇതിനെ തന്റെ പരാതിയായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ച കൂടാതെയാണ് കേരള യാത്ര നടത്തുന്നതെന്നാണ് ജോസഫ് കഴിഞ്ഞ ദിവസം പറഞ്ഞത്. യാത്ര നടക്കുന്നതിനിടെ ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ പ്രാര്‍ഥനാ യജ്ഞവും സംഘടിപ്പിച്ചിരുന്നു. ഇതും ഭിന്നതയുടെ തെളിവായി പറയുന്നു.