കോട്ടയം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം)ചെയര്‍മാനുമായ കെ.എം. മാണിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നിന്ന് ആരംഭിച്ചു.
തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര്‍ വഴി ഉച്ചയ്ക്കു 12-നു കോട്ടയത്തെ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില്‍ എത്തിക്കും. 12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്‍നിന്നു കളക്ടറേറ്റ്, മണര്‍കാട്, അയര്‍ക്കുന്നം, കിടങ്ങൂര്‍, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില്‍ എത്തിക്കും.
3.30 വരെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 4.30-നു പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം അനുശോചനയോഗം ചേരും