തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാകില്ലെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിക്കകത്ത് സീറ്റ് സംബന്ധിച്ച ആവശ്യം ഉന്നയിക്കുന്നതില്‍ തെറ്റില്ലെന്നും എല്ലാ കാര്യങ്ങളും ചര്‍ച്ചയില്‍ വിഷയമാകുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പി.ജെ ജോസഫ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്.
ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും ആവശ്യം അംഗീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.ജെ ജോസഫ് വ്യക്തമാക്കി.
കോട്ടയത്ത് നിഷാ മാണി മത്സരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നും ഇത് വെറും പ്രചരണം മാത്രമാണെന്നും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞിരുന്നു.