സവര്‍ണ മേധാവിത്വമുള്ളവര്‍ വേണ്ട; മുന്നണി വിപുലീകരണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തി വിഎസ്

vs achudhanathan

തിരുവനന്തപുരം: മുന്നണി വിപുലീകരണത്തിലെ അസംതൃപ്തി രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണിയെന്നും സവര്‍ണ മേധാവിത്വമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കക്ഷികളെ ഇടതു മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിരുന്നു. ലോക്താന്ത്രിക് ജനദാതള്‍ , കേരള കോണ്‍ഗ്രസ്(ബി) , ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവരെയാണ് മുന്നണിയില്‍ ഉള്‍പ്പെടുത്തിയത്.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ കോണ്‍ഗ്രസ് ബിയെ ലയനമില്ലാതെ തന്നെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും സിപിഐക്കും യോജിപ്പുണ്ടായിരുന്നു.

Top