തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് കത്തു നല്‍കി.
കേരളാ കോണ്‍ഗ്രസ് നേതാക്കളായ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, മോന്‍സ് ജോസഫ് എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് കൈമാറിയത്. ഈ മാസം 26നാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.
കേരളാ കോണ്‍ഗ്രസ് (എം) ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ സഭയില്‍ പ്രത്യേക ബ്ലോക്ക് വേണമെന്നുമാണ് കത്തിലെ ആവശ്യം.