ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് മുക്തരായവരുടെയും മരണപ്പെട്ടവരുടെയും കണക്കുകളില്‍ വലിയ അന്തരം.
കേരളത്തില്‍ മെയ് ഏഴു വരെയുള്ള കണക്ക് പ്രകാരം 94 ശതമാനമാണ് രോഗമുക്തരായവരുടെ എണ്ണം. പഞ്ചാബില്‍ ഇത് 9 ഉം തെലങ്കാനയില്‍ 62 ശതമാനവുമാണ് കോവിഡ് മുക്തി നേടിയവരുടെ എണ്ണം. മഹാരാഷ്ട്രയില്‍ 17 ശതമാനവും.
അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തവിട്ട കണക്കുപ്രകാരം രാജസ്ഥാന്‍ (55 ശതമാനം), കര്‍ണാടക (52 ശതമാനം), ആന്ധ്രപ്രദേശ് (43 ശതമാനം), ഹരിയാന (42 ശതമാനം), ജമ്മുകശ്മീര്‍ (42 ശതമാനം) എന്നിവയാണ് ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള സംസ്ഥാനങ്ങള്‍. ഈ പട്ടികയില്‍ 94 ശതമാനം രോഗമുക്തരുള്ള കേരളത്തെ കുറിച്ച് പരാമര്‍ശിക്കുന്നതേയില്ല.
പശ്ചിമ ബംഗാള്‍ (19 ശതമാനം), ഗുജറാത്ത് (24 ശതമാനം),തമിഴ്‌നാട് (29 ശതമാനം), ഡല്‍ഹി (32 ശതമാനം), മധ്യപ്രദേശ് (38 ശതമാനം) എന്നിവ ഏറ്റവും കുറച്ച് രോഗമുക്തരുള്ള സംസ്ഥാനങ്ങളും.
അതേസമയം, ഇന്ത്യയിലെ ശരാശരി രോഗമുക്തരുടെ എണ്ണം 30 ശതമാനമാണ്. കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബംഗാള്‍. പിന്നാലെയുള്ള മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ അത് ആറു ശതമാനമാണ്. ഡല്‍ഹി, തമിഴ്‌നാട്, ജമ്മു കശ്മീര്‍, ഹരിയാന, ബിഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ കോവിഡ് മരണനിരക്ക് ഒരു ശതമാനമാണ്.
ഡാറ്റകള്‍ പ്രകാരം ആകെ രോഗബാധിതരും രോഗമുക്തി നേടിയവരും തമ്മിലും നേരിട്ട് ബന്ധമില്ല. ഉദാഹരണമായി, കോവിഡ് മരണനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നായ ബംഗാളില്‍ 1548 പേരാണ് രോഗമുക്തരായത്. കോവിഡ് മരണനിരക്ക് ഒരു ശതമാനമുള്ള ഡല്‍ഹിയില്‍ 5980 പേരും. രാജ്യത്തെ ശരാശരി കോവിഡ് മരണനിരക്ക് മൂന്നു ശതമാനമാണ്. എന്തു കൊണ്ടാണിങ്ങനെ വൈരുധ്യമെന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.