തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്ന് 6 പേര്‍, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ കാസര്‍കോട്, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളിലെ അഞ്ച് പേര്‍ ദുബായില്‍ നിന്നും ആലപ്പുഴ, കൊല്ലം, കാസര്‍കോട് നിന്നുള്ള മൂന്നു പേര്‍ നിസാമുദ്ദീനില്‍ നിന്നും, പാലക്കാട് ജില്ലയില്‍ സ്ഥിരീകരിച്ച ഒരാള്‍ നാഗ്പൂരില്‍ നിന്നും വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടിരിക്കുന്നത്.
കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച കേരളത്തില്‍ എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി. രണ്ടു പേരാണ് കേരളത്തില്‍ ഇതുവരെയുമായി മരിച്ചത്.