കൊവിഡ് രോഗികളില്‍ വര്‍ദ്ധനവ്; ഇനിമുതല്‍ നിയന്ത്രണം കര്‍ശനം

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കര്‍ശനമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.

കടകളില്‍ സാമൂഹ്യ അകലം പാലിക്കുക. പാലിച്ചില്ലെങ്കില്‍ കടയുടമകള്‍ക്ക് എതിരെ നടപടിയെടുക്കും. വിവാഹത്തിന് 50 ഉം മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും എന്ന തീരുമാനം കര്‍ശനമാക്കാനും ഉത്തരവിട്ടു. രോഗ പ്രതിരോധ സംവിധാനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും. കൂടാതെ മാസ്‌ക് ധരിച്ചില്ലെങ്കിലുള്ള പിഴ വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനൊരു തീരുമാനം കൈകൊണ്ടത്.

Top