കൊച്ചി: കേരളത്തില്‍ കോടികളുടെ പണമിടപാട് നടത്തിയ കേസിലെ മുഖ്യപ്രതിയായ തമിഴ്‌നാട് സ്വദേശി മഹാരാജ മഹാദേവന് ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചെന്നൈ വിതുരംപാക്കത്തു നിന്ന് ശനിയാഴ്ച ഉച്ചയോടെ പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മഹാരാജയെ അറസ്റ്റ് ചെയ്തിരുന്നത്. ഇന്നു ഉച്ചയോടെ ഇയാളെ കൊച്ചിയിലെത്തിച്ചിരുന്നു.
എറണാകുളം സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് മഹാരാജയെ അറസ്റ്റ് ചെയ്തത്. പലിശയ്ക്ക് പണം നല്‍കിയശേഷം പണം തിരികെ ലഭിച്ചിട്ടും ആളുകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നായിരുന്നു ഇയാള്‍ക്കെതിരായ കേസ്.