സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 ; 880 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 266, മലപ്പുറം 261, കോഴിക്കോട് 93, കാസര്‍കോട് 68, ആലപ്പുഴ 118, പാലക്കാട് 81, എറണാകുളം 121, തൃശ്ശൂര്‍ 19, കണ്ണൂര്‍ 31, കൊല്ലം 5, കോട്ടയം 76, പത്തനംതിട്ട 19, വയനാട് 12, ഇടുക്കി 42

Top